India Mirror News

സഞ്ജു സാംസണ് ഇന്ന് നിർണ്ണായകം: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി-20 ഇന്ന് റാഞ്ചിയിൽ

സഞ്ജു സാംസണ് ഇന്ന് നിർണ്ണായകം: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി-20 ഇന്ന് റാഞ്ചിയിൽ

ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ കടുത്ത അരക്ഷിതാവസ്ഥയും സമ്മർദ്ദവും നേരിടുകയാണെന്ന് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. യുവതാരം വൈഭവ് സൂര്യവംശി അവസരത്തിനായി കാത്തിരിക്കുന്നതും ഇഷാൻ കിഷൻ ലഭിക്കുന്ന അവസരങ്ങൾ മുതലാക്കുന്നതുമാണ് സഞ്ജുവിന് മേൽ സമ്മർദ്ദം കൂട്ടുന്നത്. ഏഷ്യൻ ഗെയിംസിലെ മൂന്ന് കളികളിലും വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ട്വന്റി-20യിലും പരാജയപ്പെട്ട സഞ്ജുവിന് ടീമിലെ സ്ഥാനം നിലനിർത്താൻ റൺസ് അടിച്ചുകൂട്ടുകയല്ലാതെ മറ്റ് വഴികളില്ല. അവസാന നാല് ഇന്നിങ്സുകളിൽ വെറും 11 റൺസ് മാത്രം ഉയർന്ന സ്കോറുള്ള താരത്തിന് ഇന്ന് റാഞ്ചിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന രണ്ടാം ട്വന്റി-20 മത്സരം ഏറെ നിർണ്ണായകമാണ്.

ആദ്യ മത്സരത്തിൽ 171 റൺസിന് വിൻഡീസിനെ എറിഞ്ഞിട്ട് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ചുറി കരുത്തിൽ 32 പന്തുകൾ ബാക്കിനിൽക്കെ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വൈകീട്ട് ഏഴിന് റാഞ്ചിയിൽ ആരംഭിക്കുന്ന മത്സരത്തിൽ മായങ്ക് യാദവിന് പകരം പ്രിന്‍സ് യാദവ് ഇന്ത്യൻ നിരയിൽ കളിക്കാൻ സാധ്യതയുണ്ട്. പവർപ്ലേയിലെ തകർച്ച അതിജീവിച്ചാൽ തിരിച്ചടിക്കാൻ ശേഷിയുള്ള വിൻഡീസിനെതിരെ സ്പിന്നർമാരുടെ പ്രകടനം നിർണ്ണായകമാകും. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, ശിവം ദുബെ, നമാൻ ധീർ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, മായങ്ക് യാദവ് അല്ലെങ്കിൽ പ്രിൻസ് യാദവ് എന്നിവരാണ് ഇന്ത്യയുടെ സാധ്യതാ ടീമിലുള്ളത്. ഷായ് ഹോപ്പ് നയിക്കുന്ന വെസ്റ്റ് ഇൻഡീസ് നിരയിൽ കാമിൽ പൂരൻ, ഷിംറോൺ ഹെറ്റ്‌മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റോസ്റ്റൺ ചേസ്, റൊമാരിയോ ഷെപ്പേർഡ്, മാത്യു ഫോർഡെ, ഷമാർ സ്പ്രിംഗർ അല്ലെങ്കിൽ ഗുഡകേഷ് മോട്ടി, അക്കീൽ ഹൊസൈൻ, ഷമാർ ജോസഫ് എന്നിവരും അണിനിരക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *