India Mirror News

റഷ്യയിൽ ഗവേഷകൻ ന്യൂമോണിക് പ്ലേഗ് ബാധിച്ച് മരിച്ചു: ആഗോള ആരോഗ്യമേഖലയിൽ ആശങ്ക

റഷ്യയിൽ ഗവേഷകൻ ന്യൂമോണിക് പ്ലേഗ് ബാധിച്ച് മരിച്ചു: ആഗോള ആരോഗ്യമേഖലയിൽ ആശങ്ക

പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ ദശലക്ഷക്കണക്കിന് ജീവനുകളെടുത്ത ‘ബ്ലാക്ക് ഡെത്ത്’ എന്നറിയപ്പെടുന്ന ന്യൂമോണിക് പ്ലേഗ് ബാധിച്ച് റഷ്യയിൽ ഗവേഷകൻ മരിച്ച സംഭവം ആഗോള ആരോഗ്യമേഖലയിൽ ആശങ്കയുണർത്തുന്നു. സൈബീരിയൻ പ്ലേഗ് റിസർച്ച് ലബോറട്ടറിയിലെ 28 വയസ്സുകാരനായ ജീവനക്കാരനാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വേഗത്തിൽ പകരാൻ ശേഷിയുള്ള മാരകരോഗമായതിനാൽ തന്നെ, ഇയാൾക്ക് എങ്ങനെയാണ് അണുബാധയുണ്ടായതെന്ന വിഷയത്തിൽ റഷ്യൻ അധികൃതർ വിപുലമായ അന്വേഷണം നടത്തിവരികയാണ്. അതേസമയം, രോഗബാധിതനുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *