India Mirror News

കീവിൽ വീണ്ടും റഷ്യൻ വ്യോമാക്രമണം: ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രമുഖ പാലം തകർത്തു

കീവിൽ വീണ്ടും റഷ്യൻ വ്യോമാക്രമണം: ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രമുഖ പാലം തകർത്തു

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കനത്ത ആക്രമണം അഴിച്ചുവിട്ട് റഷ്യൻ സേന. ഡിനിപ്രോ നദിക്ക് കുറുകെയുള്ള നിർണായകമായ നോർത്തേൺ ബ്രിഡ്ജിന്റെ ഓവർഹെഡ് വയറുകൾക്ക് ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ കടുത്ത കേടുപാടുകൾ സംഭവിച്ചു. ഇതേത്തുടർന്ന് നദിയുടെ കിഴക്കൻ തീരത്തുനിന്ന് പടിഞ്ഞാറൻ തീരത്തേക്കുള്ള പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച കീവിലെ ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന സതേൺ ബ്രിഡ്ജിന് നേരെയും റഷ്യൻ ആക്രമണമുണ്ടായിരുന്നു.

റഷ്യയുടെ ഊർജ്ജ സംഭരണ ശൃംഖലകൾക്കും സംവിധാനങ്ങൾക്കും നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്കുള്ള കൃത്യമായ മറുപടിയാണിതെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. പാലത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും നിലവിൽ ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗതാഗത തടസ്സം പരിഹരിക്കാനുള്ള ശ്രമങ്ങൾ കീവിൽ പുരോഗമിക്കുകയാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *