India Mirror News

വമ്പൻ ബാറ്ററിയും 50MP ക്യാമറയുമായി സാംസങ് ഗാലക്സി എ08 വിപണിയിൽ

വമ്പൻ ബാറ്ററിയും 50MP ക്യാമറയുമായി സാംസങ് ഗാലക്സി എ08 വിപണിയിൽ

എൻട്രി ലെവൽ സ്മാർട്ട്ഫോൺ വിഭാഗത്തിൽ പുതിയ ഗാലക്സി എ08 മോഡൽ സാംസങ് തിരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികളിൽ അവതരിപ്പിച്ചു. നിലവിൽ സാംസങ് ഉക്രെയ്ൻ ഓൺലൈൻ സ്റ്റോർ വഴിയാണ് ഫോണിന്റെ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. 4GB റാമും 128GB സ്റ്റോറേജുമുള്ള ഒറ്റ പതിപ്പിൽ എത്തുന്ന ഫോണിന് 10,699 ഉക്രേനിയൻ ഹ്രീവ്നിയയാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 23,000 രൂപ) വില വരുന്നത്. ഡാർക്ക് ബ്ലൂ, ഗ്രീൻ, സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. എന്നാൽ ഇന്ത്യൻ വിപണിയിലെ ലഭ്യതയോ വിലയോ സാംസങ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

120Hz റിഫ്രഷ് റേറ്റും 720 x 1600 പിക്സൽ റെസല്യൂഷനുമുള്ള 6.7 ഇഞ്ച് എച്ച്ഡി പ്ലസ് പി എൽ എസ് എൽസിഡി ഡിസ്പ്ലേയാണ് ഗാലക്സി എ08ൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 2032 വരെ സാംസങ് സോഫ്റ്റ്‌വെയർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 6nm സാങ്കേതികവിദ്യയിൽ നിർമ്മിച്ച മീഡിയടെക് ഹീലിയോ ജി99 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഫോണിന്റെ സ്റ്റോറേജ് 2TB വരെ വർദ്ധിപ്പിക്കാൻ സാധിക്കും.

ക്യാമറ വിഭാഗത്തിൽ f/1.8 അപ്പർച്ചറും ഓട്ടോഫോക്കസും 10x ഡിജിറ്റൽ സൂമുമുള്ള 50MP പ്രധാന ക്യാമറയും 2MP സെക്കൻഡറി ക്യാമറയും അടങ്ങുന്ന ഡ്യുവൽ പിൻ ക്യാമറ സംവിധാനമാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP മുൻ ക്യാമറയും 120fps വരെ എച്ച്ഡി വീഡിയോ റെക്കോർഡിംഗ് സൗകര്യവും ഇതിലുണ്ട്. 6000mAh ശേഷിയുള്ള വമ്പൻ ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി, ഫിംഗർപ്രിന്റ് സ്കാനർ, വിവിധ ജിപിഎസ് സേവനങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുള്ള ഫോണിന് 197 ഗ്രാം ഭാരമുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *