India Mirror News

എഐ മനുഷ്യരാശിക്ക് ഭീഷണി; മുന്നറിയിപ്പുമായി വൻകിട കമ്പനി സിഇഒമാർ, ഏഷ്യൻ ഓഹരി വിപണിയിൽ കൂപ്പുകുത്തി എഐ ഓഹരികൾ

എഐ മനുഷ്യരാശിക്ക് ഭീഷണി; മുന്നറിയിപ്പുമായി വൻകിട കമ്പനി സിഇഒമാർ, ഏഷ്യൻ ഓഹരി വിപണിയിൽ കൂപ്പുകുത്തി എഐ ഓഹരികൾ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വികസനം മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണിയായേക്കാമെന്ന് ലോകത്തെ മുന്‍നിര എഐ കമ്പനികളുടെ മേധാവികൾ മുന്നറിയിപ്പ് നൽകി. എഐ വികസനം ഇതേ വേഗത്തിൽ തുടർന്നാൽ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് മുന്നറിയിപ്പ്. വരുന്ന ആറു മുതൽ 12 മാസത്തിനുള്ളിൽ എഐ ഏജന്റുകൾ ഇന്റർനെറ്റ് കൈയടക്കാൻ സാധ്യതയുണ്ടെന്നും ഇത് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും വ്യക്തമാക്കിയ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ് എഐ മോഡലുകളുടെ നിർമാണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ നിലപാടിനെ എക്സ്.എഐ മേധാവി ഇലോൺ മസ്കും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും പിന്തുണച്ചു. സുരക്ഷാ കാരണങ്ങളാൽ ഈ വർഷം ഓപ്പൺഎഐയുടെ ഐപിഒ ഉണ്ടാകില്ലെന്നും സാം ആൾട്ട്മാൻ സ്ഥിരീകരിച്ചു.

മേധാവികളുടെ മുന്നറിയിപ്പിന് പിന്നാലെ ഏഷ്യൻ ഓഹരി വിപണിയിൽ എഐ അനുബന്ധ കമ്പനികളുടെ ഓഹരികളിൽ വൻ തകർച്ച രേഖപ്പെടുത്തി. നാസ്ഡാക് ഫ്യൂച്ചേഴ്സ് 1.3 ശതമാനം ഇടിഞ്ഞപ്പോൾ, ഓപ്പൺഎഐയിൽ നിക്ഷേപമുള്ള ജപ്പാനിലെ സോഫ്റ്റ്ബാങ്കിന്റെ ഓഹരികൾ 13.2 ശതമാനത്തോളം കൂപ്പുകുത്തി. ജാപ്പനീസ് കമ്പനികളായ കിയോക്സിയ, ടോക്കിയോ ഇലക്ട്രോൺ എന്നിവയ്ക്കും തായ്വാൻ സെമികണ്ടക്ടർ മാനുഫാക്ചറിങ് കമ്പനി, ദക്ഷിണ കൊറിയൻ കമ്പനികളായ എസ്.കെ ഹൈനിക്സ്, സാംസങ് ഇലക്ട്രോണിക്സ് എന്നിവയുടെ ഓഹരികൾക്കും വൻ തിരിച്ചടിയുണ്ടായി. ചൈനയിലെ സി.എക്സ്.എം.ടി, സെമികണ്ടക്ടർ മാനുഫാക്ചറിങ് ഇന്റർനാഷണൽ കോർപ്പറേഷൻ എന്നിവയ്ക്കും ഹോങ്കോങ്ങിലെ സോങ്ജി ഇന്നോലൈറ്റ്, മിനിമാക്സ്, സെഡ്.എഐ തുടങ്ങിയ കമ്പനികൾക്കും വിപണിയിൽ കനത്ത നഷ്ടമാണ് നേരിട്ടത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *