India Mirror News

‘മാവേലി വരവ് – എ റോയൽ എക്സ്ട്രാവഗൻസ’: അബുദാബിയിൽ വമ്പൻ ഓണാഘോഷത്തിനൊരുങ്ങി വേൾഡ് മലയാളി കൗൺസിൽ

‘മാവേലി വരവ് – എ റോയൽ എക്സ്ട്രാവഗൻസ’: അബുദാബിയിൽ വമ്പൻ ഓണാഘോഷത്തിനൊരുങ്ങി വേൾഡ് മലയാളി കൗൺസിൽ

അബുദാബിയിൽ ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്കായി വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് (WMC ME Events) സംഘടിപ്പിക്കുന്ന ‘മാവേലി വരവ് – എ റോയൽ എക്സ്ട്രാവഗൻസ’ ഒക്ടോബർ 3-ന് അരങ്ങേറും. അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ മെയിൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഈ ഗംഭീര ഓണാഘോഷ പരിപാടിയിൽ ചലച്ചിത്ര താരം റീമ കല്ലിങ്കൽ, ജലവിഭവ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് തുടങ്ങിയ വിശിഷ്ട വ്യക്തികൾ മുഖ്യാതിഥികളായി പങ്കെടുക്കും.

രാവിലെ 10 മണിക്ക് വാതിലുകൾ തുറക്കുന്നതോടെ ആരംഭിക്കുന്ന ആഘോഷങ്ങൾ രാത്രി 9 മണി വരെ നീണ്ടുനിൽക്കും. പരമ്പരാഗത റോയൽ ഓണസദ്യ, കഥകളി, തിരുവാതിര, കളരിപ്പയറ്റ്, ഫ്യൂഷൻ ചെണ്ടമേളം, മ്യൂസിക്കൽ ഷോകൾ, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന സാംസ്കാരിക വിരുന്നുകളാണ് കാണികൾക്കായി ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം 6 മണി മുതൽ ഡിജെ ജെ.എം ഫൈവ് നയിക്കുന്ന ലൈവ് ഡിജെ നൈറ്റും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. തത്സമയ ടിക്കറ്റുകൾ ക്യു-ടിക്കറ്റ്സ് (Q-Tickets) വഴി ലഭ്യമാണ്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *