India Mirror News

മാസപ്പടി കേസിൽ ഇ.ഡിക്കെതിരെ പിണറായി വിജയൻ; ആരോപണങ്ങൾക്ക് പിന്നിൽ സി.പി.ഐ.എമ്മിനെ തകർക്കാനുള്ള രാഷ്ട്രീയ അജണ്ടയെന്ന് വിമർശനം

മാസപ്പടി കേസിൽ ഇ.ഡിക്കെതിരെ പിണറായി വിജയൻ; ആരോപണങ്ങൾക്ക് പിന്നിൽ സി.പി.ഐ.എമ്മിനെ തകർക്കാനുള്ള രാഷ്ട്രീയ അജണ്ടയെന്ന് വിമർശനം

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് കോടതികൾ തള്ളിയ ആരോപണങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി വീണ്ടും ഉന്നയിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരേ വിഷയത്തിൽ താൻ എത്ര തവണ നിരപരാധിത്വം തെളിയിക്കണമെന്നും, ഡയറിയിൽ പറയുന്ന ‘പി.വി’ താനല്ലെന്ന് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.ജി.പിക്ക് നൽകിയ കത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ അന്വേഷണ ഏജൻസി മിനിമം അന്തസ്സ് കാണിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സി.പി.ഐ.എമ്മിനെ തകർക്കാൻ ബി.ജെ.പിയും കോൺഗ്രസും കൈകോർക്കുകയാണെന്നും കുറ്റപ്പെടുത്തി.

സേവനം നൽകാതെ എക്സാലോജിക്കിന് പണം നൽകിയെന്ന മുൻ നിലപാട് മാറ്റി, ഇപ്പോൾ കൈക്കൂലി എന്ന് പുതിയ ഭാഷ്യം ചമയ്ക്കുകയാണ് ഇ.ഡി ചെയ്യുന്നത്. സി.എം.ആർ.എല്ലിന് താൻ വഴിവിട്ട സഹായം നൽകിയിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതാണ്. വീണ ആരോപണം സമ്മതിച്ചുവെന്ന വാദം ശുദ്ധ നുണയാണെന്നും ഇത്തരം നീക്കങ്ങൾ കൊണ്ട് പാർട്ടിയെ തകർക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, വിഷയം സംബന്ധിച്ച സി.പി.ഐയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തോട് അവരുടെ നിലപാടിനെക്കുറിച്ച് തനിക്ക് സംസാരിക്കാനാകില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *