India Mirror News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു; പവർകട്ട് തുടരുമെന്ന് സൂചന

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു; പവർകട്ട് തുടരുമെന്ന് സൂചന

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ ഉപഭോഗം വീണ്ടും ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം 96.40 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. തുടർച്ചയായ രണ്ടാം ദിവസവും പീക്ക് സമയത്തെ ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഈ മാസം പവർകട്ട് തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രതിസന്ധി മറികടക്കാൻ ഒക്ടോബർ മുതൽ മേയ് വരെ ഹ്രസ്വകാല കരാറിലൂടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, ഇത് നിലവിലെ രൂക്ഷമായ ക്ഷാമത്തിന് ഉടനടി പരിഹാരമാകില്ലെന്നാണ് വിലയിരുത്തൽ.

വൈദ്യുതി നിയന്ത്രണം കാരണം നഗരങ്ങൾ ഇരുട്ടിലായതോടെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വാക്പോരും പ്രതിഷേധങ്ങളുമാണ് അരങ്ങേറുന്നത്. അതേസമയം, വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതും ഉപഭോഗത്തിലുണ്ടായ വൻ വർധനവുമാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം വ്യക്തമാക്കി. കേരളത്തിൽ പുതിയ വൈദ്യുത പദ്ധതികൾ ആരംഭിക്കേണ്ട സമയം അതിക്രമിച്ചെന്നും, വിപണിയിൽ നിന്ന് മറ്റ് വസ്തുക്കൾ വാങ്ങുന്നത് പോലെ എളുപ്പമല്ല വൈദ്യുതി വാങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *