India Mirror News

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷം: കുവൈത്തിലെ യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം; ഇറാൻ മിസൈൽ ആക്രമണം പ്രതിരോധിച്ച് കുവൈത്ത്

മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷം: കുവൈത്തിലെ യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം; ഇറാൻ മിസൈൽ ആക്രമണം പ്രതിരോധിച്ച് കുവൈത്ത്

മിഡിൽ ഈസ്റ്റിൽ തുടരുന്ന കടുത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അതീവ ജാഗ്രതാ നിർദേശം നൽകി. മേഖലയിലെ സാഹചര്യങ്ങൾ അപ്രതീക്ഷിതമായി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ എംബസി, സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച സുരക്ഷാ അറിയിപ്പിൽ വിമാന സർവീസുകളിലെ തടസ്സങ്ങൾക്കും മാറ്റങ്ങൾക്കും സജ്ജരായിരിക്കാൻ പൗരന്മാരോട് ആവശ്യപ്പെട്ടു. വ്യോമപാതകൾ അടച്ചിടാനും സർവീസുകൾ റദ്ദാക്കാനും സാധ്യതയുള്ളതിനാൽ കുവൈത്തിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് എയർലൈനുകളുമായും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് വിമാന വിവരങ്ങൾ ഉറപ്പാക്കണം. കൂടാതെ, സുരക്ഷാ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും യാത്രാപദ്ധതികളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾക്ക് തയ്യാറായിരിക്കാനും നിർദേശമുണ്ട്.

അതിനിടെ, ഗൾഫ് മേഖലയെ വൻ ആശങ്കയിലാഴ്ത്തി ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുകയാണ്. വ്യാഴാഴ്ച പുലർച്ചെ കുവൈത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചു. മേഖലയിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ഈ പ്രത്യാക്രമണങ്ങളുടെ ഭാഗമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും കുവൈത്ത് സൈന്യം അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *