India Mirror News

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ അലേർട്ട്; കടൽയാത്രയ്ക്കും മീൻപിടുത്തത്തിനും വിലക്ക്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ യെല്ലോ അലേർട്ട്; കടൽയാത്രയ്ക്കും മീൻപിടുത്തത്തിനും വിലക്ക്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഈ മാസം 27 വരെ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശമുണ്ട്.

മോശം കാലാവസ്ഥയെ തുടർന്ന് കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് ഉച്ചവരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 25-ാം തീയതി ഉത്രാട ദിനത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ടെങ്കിലും തിരുവോണത്തോടെ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ. എങ്കിലും 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *