നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് തമിഴ്‌നാട് സർക്കാർ പരിഗണിക്കുമെന്ന് അറിയിച്ചതായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി നടത്തുന്ന കൂടിക്കാഴ്ചയിലാണ് ഈ വിഷയം ചർച്ചയായത്. മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെയാണ് ഇരു മുഖ്യമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
കേരളത്തിന്റെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മെറ്റൽ ഉൾപ്പെടെയുള്ള സാമഗ്രികളുടെ നിയന്ത്രണത്തിൽ ഇളവ് നൽകണമെന്ന് വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെയും ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം കത്തയച്ചിരുന്നു. ഈ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടത്തി എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കാമെന്ന ധാരണയിലാണ് മുഖ്യമന്ത്രിമാർ എത്തിച്ചേർന്നിരിക്കുന്നത്.



