India Mirror News

‘ടോക്സിക്’ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21 മുതൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 26-ന്

‘ടോക്സിക്’ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21 മുതൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 26-ന്

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ആഗോള റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 26-ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഓഗസ്റ്റ് 21-ന് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചുവപ്പ് പശ്ചാത്തലത്തിൽ തീവ്രമായ ഭാവത്തിലുള്ള യഷിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അഡ്വാൻസ് ബുക്കിങ് വിവരങ്ങൾ പുറത്തുവിട്ടത്.

കുറ്റകൃത്യങ്ങളുടെയും അധികാരത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ ചിത്രത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *