India Mirror News

അനധികൃതമായി വിവരശേഖരണം നടപ്പിലാക്കാൻ ശ്രമം; തമിഴ്നാട്ടിൽ തഹസിൽദാർക്ക് സസ്പെൻഷൻ

അനധികൃതമായി വിവരശേഖരണം നടപ്പിലാക്കാൻ ശ്രമം; തമിഴ്നാട്ടിൽ തഹസിൽദാർക്ക് സസ്പെൻഷൻ

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിട്ട തഹസിൽദാർ എം. അയ്യാസാമിയെ സസ്പെൻഡ് ചെയ്തു. സി.പി.ഐ, സി.പി.ഐ (എം) പാർട്ടികളിൽ പ്രവർത്തിക്കുന്നവരുടെ കണക്കുകൾ അടിയന്തരമായി കൈമാറാൻ വില്ലേജ് അസിസ്റ്റന്റുമാർക്കും റവന്യൂ ഇൻസ്‌പെക്ടർമാർക്കും വിചിത്ര നിർദേശം നൽകിയതിനെ തുടർന്നാണ് ഗുസിലിയാംപാറൈയിലെ തഹസിൽദാർക്കെതിരെ ഭരണകൂടം നടപടിയെടുത്തത്. നിർദേശിച്ച വിവരങ്ങൾ വൈകുന്നേരത്തിനകം സമർപ്പിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ അയ്യാസാമിയെ സസ്പെൻഡ് ചെയ്ത അധികൃതർ, വിഷയത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ അദ്ദേഹത്തോട് നിർദേശിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ അംഗങ്ങളുടെയും പ്രാദേശിക നേതാക്കളുടെയും വിവരങ്ങൾ ശേഖരിക്കാൻ പ്രാദേശിക ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്ന ആരോപണം ശരിവെച്ചതിനെ തുടർന്നാണ് ചെന്നൈയിലെത്തി വിശദീകരണം നൽകാൻ അദ്ദേഹത്തിന് നിർദേശം ലഭിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *