India Mirror News

മണ്ണിടിച്ചിൽ ഭീഷണി: കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചിൽ ഭീഷണി: കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കുതിരാൻ തുരങ്കത്തിന് മുന്നിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പടിഞ്ഞാറേ തുരങ്കമുഖത്ത് തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കുതിരാൻ തുരങ്കത്തിന് ഏതാണ്ട് 60 മീറ്ററോളം മുകളിലായി വൻതോതിൽ മണ്ണിടിഞ്ഞു വീണിരുന്നു. തുടർന്ന് ജില്ലാ കളക്ടറും ജനപ്രതിനിധികളും മന്ത്രിയും സ്ഥലം സന്ദർശിച്ച് അടിയന്തര പരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.

കഴിഞ്ഞദിവസം ജിയോളജി വകുപ്പ് തുരങ്കത്തിന് മുകൾഭാഗത്ത് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങളിൽ തികച്ചും അപകടകരമായ അവസ്ഥയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാണ്. പ്രദേശം ഇപ്പോഴും ഭീഷണിയിലായതിനാലാണ് സുരക്ഷ മുൻനിർത്തി ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. തുരങ്കത്തിന് മുകളിലെ അപകടനില ഒഴിവാക്കുന്നതിനായി പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റാനും അപകടകരമായി നിൽക്കുന്ന പാറക്കെട്ടുകൾ ബലപ്പെടുത്തി കൃത്യമായ സംരക്ഷണം ഒരുക്കാനും വിദഗ്ധസമിതി റിപ്പോർട്ടിലൂടെ ശുപാർശ ചെയ്തിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *