India Mirror News

യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുത്: ഓല, ഊബർ, റാപ്പിഡോ ആപ്പുകൾക്ക് കേന്ദ്രത്തിന്റെ കർശന നിർദേശം

യാത്രയ്ക്ക് മുൻപ് ടിപ്പ് ചോദിക്കരുത്: ഓല, ഊബർ, റാപ്പിഡോ ആപ്പുകൾക്ക് കേന്ദ്രത്തിന്റെ കർശന നിർദേശം

ഓൺലൈൻ ടാക്സി, ബൈക്ക് റൈഡ് ആപ്പുകളിൽ യാത്ര ആരംഭിക്കുന്നതിന് മുൻപ് ടിപ്പ് ആവശ്യപ്പെടുന്ന രീതി അവസാനിപ്പിക്കണമെന്ന് ട്രാവൽ ആപ്പുകൾക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കർശന നിർദേശം. ബുക്കിംഗ് സമയത്ത് തന്നെ ടിപ്പ് ആവശ്യപ്പെടുന്നതും, കൂടുതൽ തുക നൽകിയാൽ വേഗത്തിൽ വാഹനം ലഭ്യമാകുമെന്ന രീതിയിൽ യാത്രക്കാരെ പ്രേരിപ്പിക്കുന്നതും ഒഴിവാക്കണം. വാഹനം ബുക്ക് ചെയ്യുമ്പോഴോ യാത്ര തുടങ്ങുന്നതിന് മുൻപോ ടിപ്പ് നൽകാനുള്ള ഓപ്ഷൻ ആപ്പുകളിൽ കാണിക്കരുത്. ഊബർ, ഓല, റാപ്പിഡോ തുടങ്ങിയ പ്രമുഖ അഗ്രഗേറ്റർ ആപ്പുകൾക്കാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. എന്നാൽ യാത്ര പൂർത്തിയായ ശേഷം ഡ്രൈവറുടെ സേവനത്തിൽ തൃപ്തരാണെങ്കിൽ യാത്രക്കാരന് സ്വമേധയാ ടിപ്പ് നൽകുന്നതിന് തടസ്സമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

നിലവിലെ ആപ്പ് സവിശേഷതകൾ 2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങളുടെയും 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്രിമത്വം നിറഞ്ഞതോ ആയ യാതൊരു രീതികളും പ്ലാറ്റ്‌ഫോമുകളിൽ അനുവദിക്കില്ല. മുൻപ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും (CCPA) ഇത്തരം രീതികൾ അടിയന്തരമായി അവസാനിപ്പിക്കാൻ ഓൺലൈൻ ടാക്സി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *