India Mirror News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവൻ വില 1,13,560 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവൻ വില 1,13,560 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ ഉയർന്നതായി കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,195 രൂപയും ഒരു പവന് 1,13,560 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലവർധനവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ രാവിലെ പവന് 2,320 രൂപയോളം ഉയർന്ന് 1,13,760 രൂപയിലെത്തിയെങ്കിലും വൈകീട്ടോടെ വില ഇടിഞ്ഞ് 1,12,800 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചിരുന്നു.

ഓഗസ്റ്റ് അഞ്ചിന് 1,07,680 രൂപയായിരുന്ന പവൻ വിലയാണ് തുടർച്ചയായ ദിവസങ്ങളിലെ ഏറ്റക്കുറച്ചിലുകൾക്ക് ശേഷം ഇപ്പോൾ 1,13,560 രൂപയിലെത്തി നിൽക്കുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് നിരക്ക്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *