India Mirror News

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’: കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’: കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ആരംഭിക്കും. 2026 ഓഗസ്റ്റ് 14-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തുന്ന ചിത്രം ന്യൂ സൂര്യ ഫിലിംസ് ആണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. മലയാളി താരം മമിത ബൈജു നായികയാകുന്ന ചിത്രം ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രീ-റിലീസ് ആവശ്യങ്ങൾക്കായി സൂര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിയിരുന്നു.

പ്രണയം, ഹാസ്യം, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കി ഒരുക്കിയ ഫാമിലി എന്റർടെയ്നറായ ചിത്രത്തിന്റെ ട്രെയിലറും ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ വലിയ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. വെങ്കി അറ്റ്ലൂരി തന്നെ രചന നിർവ്വഹിച്ച ഈ ചിത്രം, അദ്ദേഹത്തിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കറിന്’ ശേഷമെത്തുന്ന പ്രോജക്റ്റും സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രവുമാണ്. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് നിമിഷ് രവി ഛായാഗ്രഹണവും ജി വി പ്രകാശ് കുമാർ സംഗീതവും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ബംഗ്ലാൻ (പ്രൊഡക്ഷൻ ഡിസൈനർ), യലമഞ്ചിളി ഗോപാല കൃഷ്ണ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), വി. വെങ്കട്ട് (ഫൈറ്റ് മാസ്റ്റർ), ശബരി (പിആർഒ) തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *