India Mirror News

വിവാഹമോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത; തമിഴ് നാട് മുഖ്യമന്ത്രി വിജയിയുടെ കേസ് ഒത്തുതീർപ്പിലേക്ക്

വിവാഹമോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത; തമിഴ് നാട് മുഖ്യമന്ത്രി വിജയിയുടെ കേസ് ഒത്തുതീർപ്പിലേക്ക്

തമിഴ് നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി പിൻവലിച്ചു. ചെങ്കൽപേട്ട് കുടുംബകോടതിയിൽ നിലനിന്നിരുന്ന കേസാണ് പിൻവലിച്ചത്. ജൂൺ 15-ന് കോടതി കേസ് പരിഗണിച്ചപ്പോൾ ഇരുഭാഗവും ഹാജരാകാതിരുന്നതിനെ തുടർന്ന് ഓഗസ്റ്റ് 7-ലേക്ക് വാദം കേൾക്കൽ മാറ്റി വെക്കുകയായിരുന്നു. വലിയ പൊതുജനശ്രദ്ധ നേടുകയും ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് വിജയിയുടെയും സംഗീതയുടെയും വിവാഹമോചന ഹർജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

2025 ഡിസംബർ 23-നാണ് സംഗീത ചെങ്കൽപേട്ട് ജില്ലാ കോടതിയിൽ ഹർജി ഫയൽ ചെയ്തത്. പിന്നീട് കേസ് കുടുംബകോടതിയിലേക്ക് മാറ്റുകയായിരുന്നു. പ്രമുഖ വ്യക്തിത്വങ്ങളായതിനാൽ സുരക്ഷാ ആശങ്കകളും നടപടിക്രമങ്ങളിലെ സങ്കീർണ്ണതകളും ചൂണ്ടിക്കാട്ടി വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ മുൻപ് ഏപ്രിൽ 20-ന് നടന്ന വാദത്തിനിടെ ഇരുവരും അനുമതി തേടിയിരുന്നു. എന്നാൽ നേരിട്ട് ഹാജരാകാൻ സാധിക്കുന്ന തീയതി ആരാഞ്ഞ ജഡ്ജിയോട് ജൂൺ മാസത്തിൽ സാധ്യമാകുമെന്ന് അഭിഭാഷകർ അറിയിച്ചതിനെ തുടർന്നാണ് കേസ് ജൂൺ 15-ലേക്ക് മാറ്റിയിരുന്നത്. എന്നാൽ പിന്നീട് ഇരുവരും ഒത്തുതീർപ്പിലെത്തിയതോടെ കേസ് പിൻവലിക്കുകയായിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *