India Mirror News

അജ്ഞാതരുടെ ആക്രമണത്തിൽ 30-ലേറെ ഭീകരർ കൊല്ലപ്പെട്ടു; നിർണായക വെളിപ്പെടുത്തലുമായി ലഷ്കറെ തൊയ്ബ കമാൻഡർ

അജ്ഞാതരുടെ ആക്രമണത്തിൽ 30-ലേറെ ഭീകരർ കൊല്ലപ്പെട്ടു; നിർണായക വെളിപ്പെടുത്തലുമായി ലഷ്കറെ തൊയ്ബ കമാൻഡർ

കഴിഞ്ഞ ആറു വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന നിർണായക വെളിപ്പെടുത്തലുമായി ലഷ്കറെ തൊയ്ബ മുതിർന്ന കമാൻഡർ റിസ്‌വാൻ ഹനീഫ്. പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നീ പ്രധാന പാക് നഗരങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ പ്രവർത്തകർ തുടർച്ചയായി വധിക്കപ്പെട്ടത്. ഇത്തരം തുടർച്ചയായ കൊലപാതകങ്ങൾ കാരണം തങ്ങളുടെ ആളുകൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ റിസ്‌വാൻ വ്യക്തമാക്കുന്നു. 2006-ലെ ആർ.എസ്.എസ് ആസ്ഥാനം ആക്രമിച്ച കേസിലെ പ്രതി അബു സൈഫുള്ള എന്ന റസാവുള്ള നിസാമാനി ഉൾപ്പെടെയുള്ള പ്രമുഖരും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്ന് ലഷ്കർ കമാൻഡർ ആരോപിച്ചെങ്കിലും ഈ വാദങ്ങൾ ഇന്ത്യ പൂർണ്ണമായി തള്ളി. അതേസമയം, വൻതോതിൽ പ്രചരിക്കുന്ന ഈ വീഡിയോയുടെ ആധികാരികത പരിശോധിച്ച ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ, വീഡിയോയിലുള്ളത് ഇന്ത്യ തിരയുന്ന പ്രമുഖ ഭീകരൻ റിസ്‌വാൻ ഹനീഫ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *