India Mirror News

ഇറാനുമായി തിങ്കളാഴ്ച ചർച്ചയെന്ന ട്രംപിന്റെ വാദം തള്ളി ടെഹ്റാൻ; അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ

ഇറാനുമായി തിങ്കളാഴ്ച ചർച്ചയെന്ന ട്രംപിന്റെ വാദം തള്ളി ടെഹ്റാൻ; അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ

ഇറാനുമായി തിങ്കളാഴ്ച സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാദം പരസ്യമായി തള്ളി ഇറാൻ. അമേരിക്കയുമായി നിലവിൽ യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഒമാനുമായി ചേർന്നുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ ഈ ചർച്ചകളിൽ അമേരിക്ക പങ്കാളിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസിലെ സ്ഥിതിഗതികൾ ഇനി പഴയപടിയാകില്ലെന്ന് മുന്നറിയിപ്പ് നൽകിയ ബഗായ്, അയൽരാജ്യങ്ങളുമായി ഇറാന് പ്രശ്നങ്ങളൊന്നുമില്ലെന്നും എന്നാൽ അവർ തങ്ങളുടെ മണ്ണിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടു.

ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കുന്നത് ഉറപ്പാക്കുന്ന കരാറിനായി തിങ്കളാഴ്ച ഇറാനുമായി ചർച്ച നടക്കുമെന്ന് കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് പ്രഖ്യാപിച്ചത്. പിന്നീട് വാഷിംഗ്ടണിൽ മാധ്യമങ്ങളെ കണ്ടപ്പോഴും അദ്ദേഹം ഈ അവകാശവാദം ആവർത്തിച്ചിരുന്നു. എന്നാൽ ചർച്ച നടക്കുന്നത് എവിടെവച്ചാണെന്നോ അതിൽ ആരൊക്കെ പങ്കെടുക്കുമെന്നോ ഉള്ള വിശദാംശങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ രംഗത്തെത്തിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *