India Mirror News

വിദ്യാർത്ഥികളുടെ ആശങ്ക രാഷ്ട്രീയമാക്കേണ്ട; രാഹുലിന്റെ വിരൽചൂണ്ടൽ സെലക്ടീവെന്ന് ജെ.പി. നദ്ദ

വിദ്യാർത്ഥികളുടെ ആശങ്ക രാഷ്ട്രീയമാക്കേണ്ട; രാഹുലിന്റെ വിരൽചൂണ്ടൽ സെലക്ടീവെന്ന് ജെ.പി. നദ്ദ

ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധം മുൻനിർത്തി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ. വിദ്യാർത്ഥികളുടെ ആശങ്കകളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ആരും മുതിരേണ്ടതില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും എത്ര സമയം വേണമെന്ന് പ്രതിപക്ഷത്തിന് തന്നെ തീരുമാനിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയതായി അദ്ദേഹം അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ചയിൽ രാഹുൽ ഗാന്ധിയുടേത് തികച്ചും സെലക്ടീവായ നിലപാടാണെന്നും ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് അദ്ദേഹം മിണ്ടുന്നില്ലെന്നും നദ്ദ കുറ്റപ്പെടുത്തി. കേരളത്തിലെ പി.എസ്.സി പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലാണ് ഇത്തരം വീഴ്ചകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ആരോപിച്ചു. എന്നാൽ, രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങളിൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നുവെന്നും അതിൽ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ആരോപിച്ച രാഹുൽ ഗാന്ധി, വിഷയത്തിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *