India Mirror News

കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി മാർച്ച്; പോലീസ് അതിക്രമത്തിൽ സഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്

കെ.പി.സി.സി ആസ്ഥാനത്തേക്ക് ബി.ജെ.പി മാർച്ച്; പോലീസ് അതിക്രമത്തിൽ സഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ്

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബി.ജെ.പി. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധ മാർച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികവും പൗരന്മാരുടെ അവകാശവുമാണെങ്കിലും അക്രമാസക്തമായ സമരങ്ങളും അരാജകത്വവും നിയമലംഘനവും ജനാധിപത്യമല്ലെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. നിയമം ലംഘിക്കുന്നവർ മറുപടി പറയണമെന്നത് പൗരധർമ്മമാണെന്നും അരാജകത്വത്തിന് മേൽ എപ്പോഴും നിയമം തന്നെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ലോക്‌സഭാ പ്രതിപക്ഷ നേതാവിനും പാർലമെന്റ് അംഗങ്ങൾക്കുമെതിരെ ഡൽഹിയിൽ നടന്ന പോലീസ് അതിക്രമം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാരായ ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ എന്നിവർ ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വിദ്യാർത്ഥികൾക്കെതിരെയുണ്ടായ പോലീസ് ആക്രമണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പിയും സഭയിൽ നോട്ടീസ് സമർപ്പിച്ചിട്ടുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *