India Mirror News

ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഇറാനെതിരെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം.

ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഇറാനെതിരെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം.

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ, രാജ്യത്തെ നടുക്കി ഇറാനെതിരെ അമേരിക്ക കനത്ത വ്യോമാക്രമണം അഴിച്ചുവിട്ടു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ബുഷെഹർ, ചാബഹാർ, ബന്ദർ അബ്ബാസ്, സിറിക്, ജാസ്‌ക്, അബു മൂസ ദ്വീപ് എന്നിവിടങ്ങളിൽ അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ തെക്കുകിഴക്കൻ നഗരമായ കോണറാക്കിലും കനത്ത ആക്രമണമാണ് ഉണ്ടായത്. ഇതോടൊപ്പം ഇറാൻഷഹറിലെ വിമാനത്താവള സമുച്ചയത്തെ ലക്ഷ്യമിട്ടുണ്ടായ മിസൈലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്കിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും നിർണായക പങ്ക് വഹിക്കുന്ന സിറിക് മേഖലയിലാണ് അമേരിക്ക ഏറ്റവും കനത്ത ആക്രമണം നടത്തിയത്.

പ്രധാന തുറമുഖ നഗരമായ ചാബഹാറിലെ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ചില സിവിലിയൻ മേഖലകൾ എന്നിവയെ ലക്ഷ്യമിട്ടും യുഎസ് ശക്തമായ ബോംബാക്രമണം നടത്തി. ഇറാന്റെ പ്രധാന ആണവ നിലയങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന തെക്കുപടിഞ്ഞാറൻ നഗരമായ ബുഷെഹറിലും നിരവധി വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അവിടുത്തെ ആണവ നിലയത്തിന് നിലവിൽ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, വടക്കുകിഴക്കൻ ഇറാനിലെ ഗൊലെസ്താൻ പ്രവിശ്യയിലുള്ള അഖ്‌കല നഗരത്തിന് സമീപത്തെ അഖ് ടെകെ ഖാൻ റെയിൽവേ പാലത്തിന് നേരെയും അമേരിക്കൻ ആക്രമണമുണ്ടായി. പാലം ലക്ഷ്യമാക്കി അമേരിക്ക ഏഴോളം മിസൈലുകൾ പ്രയോഗിച്ചതായും, ഇതിൽ രണ്ട് മിസൈലുകൾ റെയിൽപാളത്തിൽ നേരിട്ട് പതിച്ചതായും ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *