India Mirror News

സ്വർണ്ണപ്പണയ തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതി സിന്ധു അറസ്റ്റിൽ

സ്വർണ്ണപ്പണയ തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതി സിന്ധു അറസ്റ്റിൽ

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വർണ്ണപ്പണയ തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. ഇവർക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച സഹപ്രവർത്തക അഞ്ജു നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടിരുന്നു. കഴിഞ്ഞ ജൂൺ 30-നാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞതിലുള്ള കടുത്ത മാനസികവിഷമത്തെ തുടർന്ന് ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. തങ്ങൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പരിചയക്കാരിയായ സിന്ധു എന്ന സ്ത്രീക്ക് ഇരുവരും ചേർന്ന് 70 പവൻ സ്വർണം എടുത്തു നൽകുകയായിരുന്നു. അഞ്ജുവിൽ നിന്ന് 20 പവനും ഐശ്വര്യയിൽ നിന്ന് 50 പവനുമാണ് സിന്ധു കൈക്കലാക്കിയത്. യഥാർത്ഥ ഉടമസ്ഥർ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ സ്ഥാപനത്തിൽ എത്തിയപ്പോഴാണ് ക്രമക്കേട് വെളിച്ചത്തായത്.

തട്ടിപ്പ് നടത്തിയ ഉടൻ തന്നെ സിന്ധു രാജ്യം വിട്ടിരുന്നെങ്കിലും കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തുമണിയോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും വിഴിഞ്ഞം പോലീസിന് കേസിനാസ്പദമായ നിരവധി സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ട്. സിന്ധു മുൻപും നിരവധി സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് നൽകുന്ന സൂചന. യുവതികളുടെ മരണത്തിന് ഇടയാക്കിയ തട്ടിപ്പ് പുറത്തുവന്നതോടെ പ്രതിക്കെതിരെ കൂടുതൽ പേർ നിലവിൽ പരാതികളുമായി രംഗത്തെത്തുന്നുണ്ട്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *