India Mirror News

ഇറാൻ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ട്രംപിന്റെ ഇന്ത്യൻ സന്ദർശനം അടുത്ത വർഷമെന്ന് യുഎസ്

ഇറാൻ പ്രസിഡന്റിനെ ബ്രിക്സ് ഉച്ചകോടിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ട്രംപിന്റെ ഇന്ത്യൻ സന്ദർശനം അടുത്ത വർഷമെന്ന് യുഎസ്

ന്യൂഡൽഹി: ആഗോള രാഷ്ട്രീയ സമവാക്യങ്ങളിൽ സുപ്രധാന ചലനങ്ങൾ പ്രകടമാക്കിക്കൊണ്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് മോദി ഇറാൻ പ്രസിഡന്റിനെ ഔദ്യോഗികമായി ക്ഷണിച്ചതെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ആഗോള സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിപരമായി നടത്തിയ നയതന്ത്ര ശ്രമങ്ങൾക്ക് ഇറാൻ ഇതിനൊപ്പം നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം ഈ വർഷം ഉണ്ടാകില്ലെന്ന സൂചനകളാണ് യുഎസ് വൃത്തങ്ങളിൽ നിന്നും പുറത്തുവരുന്നത്. ട്രംപ് ഇക്കൊല്ലം ഇന്ത്യ സന്ദർശിക്കില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എന്നാൽ, അടുത്ത വർഷത്തോടെ ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം ഉണ്ടായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ട്രംപിന്റെ സന്ദർശന തീയതികളെക്കുറിച്ച് പ്രമുഖ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ് ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കവേയാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *