India Mirror News

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി

ട്രംപിന് കനത്ത തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി

വാഷിംഗ്ടൺ: അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം നൽകുന്ന ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് സുപ്രീംകോടതിയിൽനിന്ന് കനത്ത തിരിച്ചടി. യുഎസ് മണ്ണിൽ ജനിക്കുന്നവർക്ക് പൗരത്വം ലഭിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ട്രംപ് പുറപ്പെടുവിച്ച വിവാദ എക്‌സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി. ഒമ്പത് അംഗങ്ങളുള്ള ഭരണഘടനാ ബെഞ്ചിൽ ആറിനെതിരെ മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോടതി ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. യുഎസിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലിക വിസകളിലോ താമസിക്കുന്നവരുടെ കുട്ടികൾക്ക് അമേരിക്കൻ പൗരത്വത്തിന് അവകാശമില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ട്രംപിന്റെ ഉത്തരവ്. ജന്മനാൽ ലഭിക്കുന്ന ഈ പൗരത്വ അവകാശം എടുത്തുകളയാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഈ നീക്കം പൂർണ്ണമായും തടഞ്ഞത്.

തന്റെ രണ്ടാം ഭരണാധികാരത്തിന്റെ ആദ്യദിനം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടിരുന്നു. എന്നാൽ ട്രംപിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് വിവിധ സംഘടനകൾ സമർപ്പിച്ച ഹർജികളെ തുടർന്ന് ഫെഡറൽ കോടതികൾ നേരത്തെ ഈ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. തുടർന്ന് കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരികയും ഏപ്രിൽ മാസത്തിൽ നടന്ന വാദം കേൾക്കലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് കോടതിയിൽ ഹാജരാകുകയും ചെയ്തിരുന്നു. ഇതോടെ സുപ്രീം കോടതിയിലെ വാദം കേൾക്കൽ നടപടികളിൽ നേരിട്ട് പങ്കെടുക്കുന്ന അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ സിറ്റിങ് പ്രസിഡന്റായി ട്രംപ് മാറിയിരുന്നു. വലിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇപ്പോൾ ട്രംപിന്റെ ഈ നിർണ്ണായക കുടിയേറ്റ വിരുദ്ധ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *