India Mirror News

തുടർച്ചിപ്പുകൾക്ക് വിരാമം; സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു, പവന് 880 രൂപ കൂടി

തുടർച്ചിപ്പുകൾക്ക് വിരാമം; സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു, പവന് 880 രൂപ കൂടി

സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിലുണ്ടായ ഇടിവിന് വിരാമമിട്ട് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് മാത്രം പവന് 880 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 110 രൂപയും വർദ്ധിച്ചതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,03,640 രൂപയായും, ഒരു ഗ്രാം സ്വർണത്തിന്റെ വില 12,955 രൂപയായും ഉയർന്നു. ഇന്നലെ പവന് രണ്ടായിരത്തിലേറെ രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ വില ഒരു ലക്ഷത്തിന് താഴേക്ക് പതിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകൾ ശക്തമായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളർ ശക്തിപ്പെടുന്നതും, യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന പ്രതീക്ഷകളും, ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവ് വന്നതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വില കുത്തനെ ഇടിയാൻ കാരണമായത്. ഇറാൻ-അമേരിക്ക സമാധാനകരാറിന്റെ പശ്ചാത്തലത്തിൽ വിപണിയിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ ആഴ്ചയിൽ കാര്യമായ വർദ്ധനവ് പ്രകടമായിരുന്നില്ല.ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിലേക്ക് ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഓരോ ചലനങ്ങളും സ്വാഭാവികമായും കേരളത്തിലെ വിപണിയിലും പ്രതിഫലിക്കാറുണ്ട്. എന്നിരുന്നാലും, ആഗോള വിപണിയിൽ വില കൂടുന്നതിന് അനുസരിച്ച് അതേപടി കേരളത്തിലും വില ഉയരണമെന്നില്ല എന്ന പ്രത്യേകതയും സ്വർണ വിപണിയിലുണ്ട്. നിലവിലെ ഈ വിലക്കയറ്റം വരും ദിവസങ്ങളിൽ വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ഉപഭോക്താക്കളും വ്യാപാരികളും ഉറ്റുനോക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *