India Mirror News

ഝലം നദിയിൽ എസ്‌യുവി ഓടിച്ച് വിനോദസഞ്ചാരിയുടെ അഭ്യാസം; ജനരോഷം

ഝലം നദിയിൽ എസ്‌യുവി ഓടിച്ച് വിനോദസഞ്ചാരിയുടെ അഭ്യാസം; ജനരോഷം

കാശ്മീരിലെ പ്രശസ്തമായ ഝലം നദിയിലൂടെ വിനോദസഞ്ചാരി ടൊയോട്ട ഫോർച്യൂണർ എസ്‌യുവി ഓടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ജനരോഷം ഉയരുന്നു. കൊടും വേനൽ സമയത്ത് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നദിയിലേക്ക് വാഹനം ഇറക്കി മലിനമാക്കിയതിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ കടുത്ത ചർച്ചകളും വിമർശനങ്ങളും നടക്കുന്നത്. എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ഒരു വിനോദസഞ്ചാരി തന്റെ വെള്ള നിറത്തിലുള്ള ഫോർച്യൂണർ കാർ ഝലം നദിയുടെ ശക്തമായ ഒഴുക്കുള്ള ഭാഗത്തിലൂടെ മുന്നോട്ട് ഓടിക്കുന്നത് വ്യക്തമായി കാണാം. ഈ സാഹസികത കാറിനുള്ളിലിരുന്ന് ഡ്രൈവർ തന്നെ ഫോണിൽ പകർത്തുമ്പോൾ, നദിക്കരയിൽ നിന്നിരുന്ന മറ്റ് ചിലരും ഈ ദൃശ്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. നദിയുടെ പ്രവചനാതീതമായ അടിത്തട്ടും ശക്തമായ ഒഴുക്കും മറികടന്ന് വാഹനം ഒടുവിൽ സുരക്ഷിതമായി മറുകരയിലെത്തിയെങ്കിലും, ഏതാനും നിമിഷത്തെ സോഷ്യൽ മീഡിയ ശ്രദ്ധയ്ക്കും ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടി പരിസ്ഥിതിക്കും സ്വന്തം ജീവനും ഭീഷണിയാകുന്ന ഇത്തരം അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തുന്ന വിനോദസഞ്ചാരികളുടെ മാനസികാവസ്ഥയെ ചോദ്യം ചെയ്താണ് ഇപ്പോൾ നിരവധിപേർ രംഗത്തെത്തിയിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *