India Mirror News

കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം-ജൂൺ-23-2026: ആസ്റ്റർ ഡിഎംഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ്മൂപ്പൻ,  കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ചനടത്തി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമംഎന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പുരോഗമനപരവും വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിച്ചതിന് അദ്ദേഹം മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.

കൂടിക്കാഴ്ചയിൽ, കേരളത്തോടുള്ള ആസ്റ്ററിന്റെ ദീർഘകാലപ്രതിബദ്ധത ഡോ. ആസാദ് മൂപ്പൻ വീണ്ടും ഉറപ്പിച്ചു. സംസ്ഥാനത്തുടനീളം ആരോഗ്യ സംരക്ഷണ അടിസ്ഥാനസൗകര്യങ്ങൾ, മെഡിക്കൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ, ഹെൽത്ത് കെയർ ടെക്നോളജി, മെഡിക്കൽ ടൂറിസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവകൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും അദ്ദേഹംചർച്ച ചെയ്തു.
ആസ്റ്ററിന്റെ പ്രയാണത്തിൽ കേരളത്തിന് എപ്പോഴുംസവിശേഷമായ സ്ഥാനമാനുള്ളതെന്ന് മുഖ്യമന്ത്രിയുമായിനടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഡോ. ആസാദ് മൂപ്പൻവ്യക്തമാക്കി.

ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായികേരളത്തെ മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിൽപങ്കാളികളാകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഡോക്ടർആസാദ് മൂപ്പൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, വ്യവസായമന്ത്രി കുഞ്ഞാലികുട്ടി, വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജെനിഷ്, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യുട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാർ തുടങ്ങിയവരെയും സന്ദർശിച്ചു

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *