യുഎഇയിലെ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി ദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് സർക്കാർ മേഖലയിലെ ഔദ്യോഗിക അവധി. സ്വകാര്യ മേഖലയ്ക്കുള്ള അവധി ദിനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം മെയ് 25 മുതൽ 29 വരെ അവധിയായിരിക്കും. ഇതിന് മുൻപും ശേഷവുമുള്ള വാരാന്ത്യ അവധികൾ കൂടി കണക്കിലെടുക്കുമ്പോൾ ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ഒൻപത് ദിവസം നീളുന്ന ദീർഘമായ അവധിക്കാലമാണ് ലഭിക്കുക. മേയ് 23 ശനിയാഴ്ച ആരംഭിക്കുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ക്ലാസുകൾ പുനരാരംഭിക്കുക. പെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുങ്ങുന്ന പ്രവാസികൾക്കും സ്വദേശികൾക്കും ഈ അവധി പ്രഖ്യാപനം വലിയ ആശ്വാസമാണ് നൽകുന്നത്.
Tags:
You can share this post!
administrator



