India Mirror News

ടൈഗർ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പ്: ഷൂട്ടർമാരുടെ യഥാർത്ഥ ലക്ഷ്യം സൽമാൻ ഖാനെന്ന് പോലീസ്; നാല് പേർ കൂടി അറസ്റ്റിൽ

ടൈഗർ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പ്: ഷൂട്ടർമാരുടെ യഥാർത്ഥ ലക്ഷ്യം സൽമാൻ ഖാനെന്ന് പോലീസ്; നാല് പേർ കൂടി അറസ്റ്റിൽ

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസിൽ നിർണായക വഴിത്തിരിവ്. ആക്രമണം നടത്തിയ ഷൂട്ടർമാരുടെ പ്രധാന ലക്ഷ്യം നടൻ സൽമാൻ ഖാനായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ആയുധങ്ങൾ എത്തിച്ചുനൽകിയ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ഹരിയാനയിലെ സോനിപത്തിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലെത്തിയ ആക്രമികൾ ആദ്യം സൽമാൻ ഖാന്റെ വീട് നിരീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹത്തിനുള്ള ‘വൈ-പ്ലസ്’ സുരക്ഷയും ശക്തമായ പോലീസ് കാവലും കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് സുരക്ഷ താരതമ്യേന കുറഞ്ഞ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ പതിവായി എത്താറുള്ള ടൈഗർ ഷ്രോഫിലേക്ക് സംഘം തിരിഞ്ഞത്.

ലോറൻസ് ബിഷ്ണോയ് സംഘത്തിൽപ്പെട്ട സ്ത്രീകൾ വഴിയാണ് ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് തോക്കുകൾ എത്തിച്ചുനൽകിയതെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിനുപുറമേ ലോറൻസ് ബിഷ്ണോയിയുടെയും സഹോദരൻ അൻമോലിന്റെയും അടുത്ത അനുയായിയും യു.എസിലുള്ള കൂട്ടാളിയുമായ രൺദീപ് മാലിക്കിന്റെ പങ്കും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അനിൽ പണ്ഡിറ്റും ഷൂട്ടർ റഹാനും പ്രവർത്തിച്ചത് രൺദീപിന്റെ നിർദേശപ്രകാരമാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *