India Mirror News

കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് വൻ ദുരന്തം; വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് വൻ ദുരന്തം; വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മറിഞ്ഞ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. മണ്ണ് കയറ്റി വന്ന ലോറി ബസ് കാത്തുനിന്ന കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ എട്ട് പേരാണ് ലോറിക്കടിയിൽ പെട്ടത്. ഇതിൽ കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ (45) എന്നിവരാണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ലോറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. നിലവിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണ്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ഇപ്പോൾ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ലോറിയുടെ ഡ്രൈവറായ ചവറ സ്വദേശി നിസാമിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ട് പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേർ മെഡിസിറ്റിയിലുമാണ് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഋഷഭ്, കൗശൽ എന്നിവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം വെന്റിലേറ്ററിലാണെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. നാടിനെ നടുക്കിയ വൻ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇപ്പോൾ പ്രദേശം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *