കൊച്ചി: അങ്കമാലിയിൽ പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു. അങ്കമാലി നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന തിരുനായത്തോട് ഭാഗത്ത്, ശബരി റെയിൽപാതയോട് ചേർന്നു കിടക്കുന്ന പാടശേഖരത്തിലാണ് ദരുണമായ ഈ സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാടത്തേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പാടത്ത് കുറുനരികൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വാർഡ് കൗൺസിലർ കെ.ആർ. സുബ്രൻ ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർ അടങ്ങുന്ന വിദഗ്ദ്ധ സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച്, കുറുനരികളുടെ ജഡങ്ങൾ സമീപത്തുള്ള പുറമ്പോക്ക് ഭൂമിയിൽ സംസ്കരിച്ചു.
Tags:
You can share this post!
administrator



