ബ്രിട്ടിഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കൊമേഴ്സ് (BSICC) ഡയറക്ടറും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ പയസ് കുന്നശ്ശേരിയുടെ ഭാര്യ റിനി പയസ് (44) നാട്ടിൽ അന്തരിച്ചു. രോഗബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് മലങ്കര കത്തോലിക്കാ സഭയുടെ കൊല്ലാട് പള്ളിയിൽ നടക്കും. യുകെയിലെ ബ്രിസ്റ്റോളിലുള്ള ഗ്ലോസ്റ്റർഷെയറിലാണ് പയസും കുടുംബവും താമസിക്കുന്നത്.
കോട്ടയം അതിരൂപത മുൻ ആർച്ച് ബിഷപ് അന്തരിച്ച മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സഹോദര പുത്രനാണ് പയസ് കുന്നശ്ശേരി. കോട്ടയം കൊല്ലാട് കറുകയിൽ കുടുംബാംഗമാണ് പരേതയായ റിനി. ജർമനിയിലുള്ള എബ്രഹാം ചാക്കോ (രാജൻ കറുകയിൽ) – വൽസമ്മ ചാക്കോ ദമ്പതികളുടെ മകളാണ്. റെഞ്ചു കറുകയിൽ ഏക സഹോദരനാണ്. മക്കൾ: മരിയ (21), അച്ചു (19), സന (13). യുകെയിലെ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന റിനി പയസിന്റെ അകാല വിയോഗത്തിൽ പ്രവാസി സമൂഹം അനുശോചനം രേഖപ്പെടുത്തി.



