India Mirror News

ആർ. ശ്രീലേഖയുടെ രാജി: അനുനയ നീക്കവുമായി ബി.ജെ.പി; രാജീവ് ചന്ദ്രശേഖർ നേരിട്ട് ചർച്ച നടത്തും

ആർ. ശ്രീലേഖയുടെ രാജി: അനുനയ നീക്കവുമായി ബി.ജെ.പി; രാജീവ് ചന്ദ്രശേഖർ നേരിട്ട് ചർച്ച നടത്തും

ശാസ്തമംഗലം വാർഡ് കൗൺസിലർ സ്ഥാനം രാജിവെച്ച ആർ. ശ്രീലേഖയെ അനുനയിപ്പിക്കാൻ ബി.ജെ.പി നേതൃത്വം നീക്കങ്ങൾ ശക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫോണിൽ സംസാരിച്ചതിനെ തുടർന്ന് വരും ദിവസങ്ങളിൽ നേരിട്ട് കണ്ട് ചർച്ച നടത്താൻ തീരുമാനമായിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മേയർക്കാണ് ശ്രീലേഖ രാജിക്കത്ത് നൽകിയത്. എന്നാൽ രാജി ഔദ്യോഗികമായി സമർപ്പിക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കായതിനാൽ നഗരസഭയ്ക്ക് കത്ത് ലഭിച്ച കാര്യം മേയർ സ്ഥിരീകരിച്ചെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.

തിരുവനന്തപുരം കോർപ്പറേഷനിൽ ഭൂരിപക്ഷത്തിന് 51 പേരുടെ പിന്തുണ വേണമെന്നിരിക്കെ, ശ്രീലേഖയുടെ രാജിയോടെ ബി.ജെ.പിയുടെ അംഗസംഖ്യ 49 ആയി കുറയും. മുൻപ് മേയർ സ്ഥാനാർത്ഥിയായി ചിത്രീകരിച്ച ശേഷം ഒഴിവാക്കിയതിലും, പാർട്ടി വാഗ്ദാനം ചെയ്തിരുന്ന ദേശീയ വനിതാ കമ്മീഷൻ അംഗത്വത്തിലേക്ക് നിവേദിത സുബ്രഹ്മണ്യത്തെ പരിഗണിച്ചതിലുമുള്ള അമർഷമാണ് പ്രതിഷേധ രാജിക്ക് കാരണമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൗൺസിലറുടെ തിടുക്കത്തിലുള്ള രാജി കോർപ്പറേഷനിലെ ഭരണസാധ്യതകളെ ബാധിക്കാതിരിക്കാൻ ബി.ജെ.പി മുതിർന്ന നേതാക്കൾ തന്നെ അനുനയ നീക്കവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *