India Mirror News

മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും; മൊഴിയിൽ വ്യക്തതക്കുറവെന്ന് പൊലീസ്

മുഖ്യമന്ത്രിക്കെതിരായ വ്യാജ ആരോപണം: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും; മൊഴിയിൽ വ്യക്തതക്കുറവെന്ന് പൊലീസ്

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി ആന്റോ അഗസ്റ്റിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും ഇയാളുടെ മൊഴിയിൽ പരസ്പരവിരുദ്ധതയും വ്യക്തതക്കുറവും ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് യുവാക്കൾ തന്റ ഓഫീസിലെത്തുകയും വിവാഹവുമായി ബന്ധപ്പെട്ട രേഖകൾ മൊബൈലിലേക്ക് അയച്ചു നൽകുകയുമായിരുന്നുവെന്നാണ് ആന്റോ അഗസ്റ്റിന്റെ മൊഴി. ഈ മൊബൈൽ ഫോൺ റെയ്ഡിൽ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിലാണ് ആന്റോ അഗസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നേരത്തെ തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആന്റോ അഗസ്റ്റിൻ എത്തിയിരുന്നില്ല. അഞ്ചാം തീയതിക്ക് ശേഷം ഹാജരാകാമെന്ന് അറിയിച്ചെങ്കിലും ഇന്നലെത്തന്നെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് കർശന നിലപാടെടുത്തു. അല്ലാത്തപക്ഷം കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ആന്റോ അഗസ്റ്റിൻ കഴിഞ്ഞ ദിവസം പൊലീസിന് മുന്നിൽ ഹാജരായത്. വ്യാജ രേഖകളുമായി ആന്റോ അഗസ്റ്റിനെ സമീപിച്ചുവെന്ന് പറയുന്ന ആളുകൾ ആരൊക്കെയാണെന്ന വിവരങ്ങൾ പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. കേസിന്റെ എഫ്.ഐ.ആറിൽ രണ്ടും മൂന്നും പ്രതികളായി അജ്ഞാതരായ വ്യക്തികളെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *