കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന യുവതിയുടെ പരാതിയിൽ പോലീസ് ഗുരുതര അലംഭാവം കാണിക്കുന്നതായി ആരോപണം. നാലു വയസ്സുകാരിയായ മകളുടെ മുന്നിൽ വെച്ച് ഭർത്താവ് ലൈംഗിക വൈകൃതങ്ങൾ കാണിച്ചെന്ന പരാതി പോലീസ് അവഗണിച്ചതായി ചൂണ്ടിക്കാട്ടി പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനൊരുങ്ങുകയാണ് ബാധിതരായ കുടുംബം.
കൊല്ലം കമ്മീഷണർ അവധിയിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഡിജിപിക്കും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നൽകിയിരുന്നു. തുടർന്ന് ബിഎൻഎസ് 77, 118(1), 115(2), ഐടി ആക്ട് എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 2022 മുതൽ ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തിയിരുന്ന പ്രതി ഈ വർഷമാണ് ഇവ അശ്ലീല വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തത്. വിദേശത്തുനിന്നും നാട്ടിലെത്തിയ ശേഷം കുട്ടിക്ക് മുന്നിൽ വെച്ച് നടത്തിയ വൈകൃതങ്ങൾ ചോദ്യം ചെയ്തതിനാണ് ഭർത്താവ് യുവതിയെ മർദിച്ചത്. നിലവിൽ ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



