India Mirror News

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി സംശയം: മെഡിക്കൽ ബോർഡ് അന്വേഷിക്കും

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി സംശയം: മെഡിക്കൽ ബോർഡ് അന്വേഷിക്കും

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്നിന്റെ കാലാവധി കഴിഞ്ഞിരുന്നോ എന്ന് സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. 2021-ൽ വാങ്ങിയ മരുന്നിന്റെ കാലാവധി 2023 മെയ് 30 വരെ ആയിരുന്നിട്ടും, 2023-ലും തുടർന്ന് 2024, 2025 വർഷങ്ങളിലും ഈ മരുന്ന് രോഗികൾക്ക് നൽകിയെന്നാണ് നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ചതാണോ നിപ ബാധിതരുടെ മരണത്തിന് ഇടയാക്കിയത് എന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി വ്യക്തമാക്കിയ ആരോഗ്യമന്ത്രി, വിഷയം വിശദമായി പരിശോധിക്കുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും നിയമസഭയിൽ കൂട്ടിച്ചേർത്തു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *