India Mirror News

കൊടുങ്ങല്ലൂരിൽ കുട്ടി ജീവനൊടുക്കിയ സംഭവം: പൊലീസിനെതിരെ ഗുരുതര ആരോപണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കൊടുങ്ങല്ലൂരിൽ കുട്ടി ജീവനൊടുക്കിയ സംഭവം: പൊലീസിനെതിരെ ഗുരുതര ആരോപണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

തൃശ്ശൂർ കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാവാത്ത കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയവുമായി ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്ത കമ്മീഷൻ, തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയോടും ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊടുങ്ങല്ലൂർ പോലീസിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളാണ് മകന്റെ മരണത്തിന് ഇടയാക്കിയതെന്ന ഗുരുതര ആരോപണവുമായി കുട്ടിയുടെ പിതാവ് നൗഷാദ് രംഗത്തെത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ ഇടപെടൽ.

പ്രണയത്തിന്റെ പേരിൽ മകനെ പോലീസ് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് പിതാവ് ആരോപിക്കുന്നു. അനുജനെ പോലീസ് അതിദാരുണമായി മർദ്ദിക്കുന്നത് സഹിക്കാനാവാതെ കുട്ടിയുടെ ജ്യേഷ്ഠൻ കുറ്റം ഏറ്റുപറയുകയായിരുന്നുവെന്നും, മൂന്ന് ദിവസത്തോളം അനധികൃതമായി കസ്റ്റഡിയിൽ വെച്ച ശേഷമാണ് പ്രായപൂർത്തിയായ മകനെ കോടതിയിലും ഇളയ മകനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിലും ഹാജരാക്കിയതെന്നും പിതാവ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയ കുട്ടി, ജയിലിലായിരുന്ന ജ്യേഷ്ഠനെ സന്ദർശിച്ച് മടങ്ങിയെത്തിയ ശേഷമാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസിനെതിരെയുള്ള ആരോപണങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ബാലാവകാശ കമ്മീഷൻ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *