India Mirror News

ഇന്ധന-വളം സുരക്ഷയിൽ മോദി പരാജയം; മണ്ഡല പുനർനിർണ്ണയം ശ്രദ്ധതിരിക്കാനുള്ള നാടകമെന്ന് മല്ലികാർജുൻ ഖാർഗെ

ഇന്ധന-വളം സുരക്ഷയിൽ മോദി പരാജയം; മണ്ഡല പുനർനിർണ്ണയം ശ്രദ്ധതിരിക്കാനുള്ള നാടകമെന്ന് മല്ലികാർജുൻ ഖാർഗെ

രാജ്യത്തിന്റെ ഇന്ധന, വളം സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. സ്വന്തം ഭരണപരാജയങ്ങൾ മറച്ചുവെക്കാനും എഫ്സ്റ്റീൻ ഫയൽ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡല പുനർനിർണ്ണയ നാടകം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ധന, വളം സുരക്ഷയുടെ കാര്യത്തിൽ ബിജെപി സർക്കാർ ഇരട്ട ‘എഫ്’ (ഫെയിൽ) ആണ് നേടിയതെന്നും, ക്രൂഡ് ഓയിൽ, ഗ്യാസ് ഉൽപ്പാദനത്തിൽ രാജ്യം വൻ ഇടിവ് നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ മോദിക്ക് കഴിയുന്നില്ലെന്നും ഇതിൽ ബിജെപിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടെന്നും ഖാർഗെ പഞ്ഞു.

നിലവിൽ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയുള്ള 14 കപ്പലുകൾ 54 ദിവസമായി കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഉൽപ്പാദനം 2025-26 വർഷത്തിൽ തുടർച്ചയായി 11-ാം വർഷവും കുറയുന്ന സാഹചര്യമാണുള്ളത്. 2014-15 മുതൽ കണക്കാക്കിയാൽ എണ്ണ ഉൽപ്പാദനത്തിൽ ഏകദേശം 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ധനത്തിന് പുറമെ വളം ഉൽപ്പാദനത്തിലും രാജ്യം പിന്നോട്ട് പോയതായി ഖാർഗെ അവകാശപ്പെട്ടു. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം വളം ഉൽപ്പാദനം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24.6 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി തന്റെ മാർഗ്ഗദർശക് മണ്ഡൽ അംഗമായ മുരളി മനോഹർ ജോഷിയുടെ വാക്കുകളെങ്കിലും ശ്രദ്ധിക്കണമെന്ന് ഖാർഗെ ഉപദേശിച്ചു. ‘വിശ്വഗുരു’ എന്ന വാക്ക് ഇനി ഉപയോഗിക്കരുതെന്ന് ജോഷി അടുത്തിടെ പറഞ്ഞ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ അടിസ്ഥാന സുരക്ഷാ പ്രശ്നങ്ങളിൽ പരാജയപ്പെട്ട സർക്കാർ വെറും വാചകക്കസർത്തുകളിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഖാർഗെ വിമർശിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *