India Mirror News

കരുവാറ്റ വയോധികന്റെ കൊലപാതകം 13 കാരിയുടെ ക്വട്ടേഷൻ; വീഡിയോ കോളിലൂടെ കൊലപാതകം തത്സമയം കണ്ടു, പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം 13 കാരിയുടെ ക്വട്ടേഷൻ; വീഡിയോ കോളിലൂടെ കൊലപാതകം തത്സമയം കണ്ടു, പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ

കരുവാറ്റയിൽ എഴുപത്തിനാലുകാരനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പതിമൂന്നുകാരി നൽകിയ ക്വട്ടേഷനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികളായ മൂന്ന് പ്രായപൂർത്തിയാകാത്ത ചെറുപ്പക്കാരും ബന്ധുവായ 13 വയസ്സുകാരിയും ഉൾപ്പെടെ നാലുപേരെ പോലീസ് പിടിയിലാക്കി. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ സംഘം ശിവൻകുട്ടിയുടെ കയ്യും കാലും കെട്ടിയിട്ട് കഴുത്തിൽ തുണി മുറുക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി ബെഡ്‌റൂമിലും ഹാളിലും മുളകുപൊടി വിതറിയ പ്രതികൾ കൊലപാതക ദൃശ്യങ്ങൾ 13 വയസ്സുകാരിയെ വീഡിയോ കോളിലൂടെ കാണിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ശിവൻകുട്ടിയുടെ വീട്ടിലെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാനാണ് പെൺകുട്ടി തന്റെ സുഹൃത്തുക്കളായ മൂന്നുപേരെ കൊലപാതകത്തിനായി ഏർപ്പാടാക്കിയത്. സംഭവം നടന്നതിന് പിന്നാലെ കൊല്ലം പരവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിന് ശേഷം നാലുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *