തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലിൽ എത്തിച്ച പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിട്ട് രണ്ട് ദിവസം പിന്നിട്ടിട്ടും ഇയാളെ കണ്ടെത്താനാകാതെ പൊലീസ് വലയുന്നു. കരമന-നേമം പോലീസ് സ്റ്റേഷൻ പരിധികളിലെ മോഷണക്കേസുകളുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാനായി എറണാകുളത്തെ ജൂവനൈൽ ജയിലിൽ നിന്ന് കൊണ്ടുവന്ന ഇതരസംസ്ഥാനക്കാരനായ പ്രതിയാണ് ഞായറാഴ്ച രാത്രിയോടെ പൂജപ്പുരയിൽ വെച്ച് രക്ഷപ്പെട്ടത്. ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിനിടെ പോലീസിന്റെ കണ്ണ് വെട്ടിച്ച് ഓടിമറഞ്ഞ ഇയാൾക്കായി സമീപത്തെ സെൻട്രൽ ജയിൽ കോമ്പൗണ്ടിലടക്കം രണ്ട് ദിവസമായി വിപുലമായ പരിശോധനകൾ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിട്ടില്ല. ആസാം സ്വദേശിയായ ഈ പ്രതി നീറമൺകര ശിവക്ഷേത്രത്തിൽ അതിക്രമിച്ചു കയറി കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്ന കേസിലെ പ്രധാന പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് പൂജപ്പുര പോലീസ് അറിയിച്ചു.
Tags:
You can share this post!
administrator



