India Mirror News

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി കടുപ്പിക്കുന്നു: പിണറായി വിജയന് ഇ.ഡി സമൻസ്

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി കടുപ്പിക്കുന്നു: പിണറായി വിജയന് ഇ.ഡി സമൻസ്

മാസപ്പടി കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിൽ ചോദ്യം ചെയ്യലിനായി ഈ മാസം 23-ന് ഹാജരാകാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ ഇ.ഡി സമൻസ് അയച്ചു. വിജിലൻസ് കേസെടുത്ത് മൂന്നാം ദിവസമായ ഈ മാസം 14-നാണ് സംഭവത്തിൽ ഇ.ഡി ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തത്. പിണറായി വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ പരാതികളിൽ രണ്ട് പ്രത്യേക ഇ.സി.ഐ.ആറുകളാണ് ഇ.ഡി തയ്യാറാക്കിയിരിക്കുന്നത്. ആദ്യ കേസിൽ പിണറായി വിജയനും രണ്ടാമത്തെ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികൾ. രണ്ട് കേസുകളിലും വീണ വിജയൻ പ്രതിപ്പട്ടികയിലുണ്ട്.

നേരത്തെ സി.എം.ആർ.എൽ – എക്സാലോജിക് ഇടപാടിൽ രജിസ്റ്റർ ചെയ്ത ആദ്യ ഇ.ഡി കേസത്തിനൊപ്പമായിരിക്കും പിണറായി വിജയനെതിരെയുള്ള പുതിയ കേസും അന്വേഷിക്കുക. അതേസമയം, മുഹമ്മദ് റിയാസിനെതിരെയുള്ള കേസ് പ്രത്യേകമായിട്ടായിരിക്കും ഇ.ഡി പരിശോധിക്കുക. അഴിമതി തടയൽ നിയമപ്രകാരം വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ.ഡി നിയമനടപടികളിലേക്ക് കടന്നത്. സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച 3.28 കോടി രൂപ പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *