India Mirror News

സി.എം.ആർ.എൽ ഇടപാടിൽ പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ; ഇ.ഡി അന്വേഷണം ഊർജിതം

സി.എം.ആർ.എൽ ഇടപാടിൽ പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ; ഇ.ഡി അന്വേഷണം ഊർജിതം

സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടുന്നു. അഡ്വക്കറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായാകും വിഷയത്തിൽ സർക്കാരിന് നിയമോപദേശം നൽകുക. 20 കോടി രൂപയുടെ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി ഡി.ജി.പിക്ക് ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീണ ടി., പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ വിവാഹശേഷവും സാമ്പത്തിക ഇടപാടുകൾ നടന്നതിനും ഹവാല ബന്ധങ്ങൾക്കും വ്യക്തമായ തെളിവുകളുണ്ടെന്നാണ് ഇ.ഡിയുടെ അവകാശവാദം. ഇ.ഡി റിപ്പോർട്ട് പൂർണമായി തള്ളിക്കളയാനാവില്ലെന്ന നിലപാടിലുള്ള സർക്കാർ, കേസ് ക്രൈംബ്രാഞ്ചിനോ വിജിലൻസിനോ വിടാനാണ് സാധ്യതയെന്നും സൂചനയുണ്ട്.

അതേസമയം ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമവാർത്തകളെ തള്ളി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ഈ കേസിലൂടെ പിണറായി വിജയനെയല്ല, മറിച്ച് സി.പി.ഐ.എമ്മിനെയാണ് ലക്ഷ്യമിടുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാന സർക്കാർ കേസെടുക്കുമെന്നാണ് ഇ.ഡിയുടെ കണക്കുകൂട്ടൽ. മുൻകൂട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ എടുക്കുന്ന തീരുമാനത്തിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാനും പി.എം.എൽ.എ കേസിന്റെ അന്വേഷണവുമായി ശക്തമായി മുന്നോട്ടുപോകാനുമാണ് ഇ.ഡിയുടെ നീക്കം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *