India Mirror News

വന്യജീവി ആക്രമണം: കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി

വന്യജീവി ആക്രമണം: കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി

വനാതിർത്തി പ്രദേശങ്ങളിലെ കർഷകർക്ക് വലിയ ആശ്വാസമേകി വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ സർക്കാരുകൾ പരിഷ്കരിക്കുന്നത്. ഇതിനുമുമ്പ് 2012-ൽ തുക നിശ്ചയിക്കുകയും 2015-ൽ പത്ത് ശതമാനം വർധന വരുത്തുകയും ചെയ്തതല്ലാതെ പിന്നീട് തുക പുതുക്കി നിശ്ചയിച്ചിരുന്നില്ല. നിലവിൽ ലഭ്യമാകുന്ന ചെറിയ തുക ലഭിക്കാൻ പോലും വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിന് പൂർണ പരിഹാരം കാണുക ലക്ഷ്യമിട്ടാണ് വനംവകുപ്പിന്റെ ഇടപെടൽ.

പുതിയ ഉത്തരവ് പ്രകാരം മുൻപ് നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടാതിരുന്ന വിളകൾക്കും ഇനി തുക ലഭിക്കും. കുരങ്ങ് ഉൾപ്പെടെയുള്ള വന്യജീവികൾ തേങ്ങ നശിപ്പിച്ചാൽ ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോ കൃഷി നശിപ്പിച്ചാൽ കിലോയ്ക്ക് 30 രൂപ നിരക്കിലും കർഷകർക്ക് സഹായം അനുവദിക്കും. നേരത്തെ തെങ്ങ് നശിച്ചാൽ മാത്രം തുക നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ തേങ്ങയ്ക്കും കൊക്കോയ്ക്കും പരിരക്ഷ ലഭിക്കുന്നത്. മുഖ്യമന്ത്രി, കൃഷിമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *