India Mirror News

വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതാക്കൾ ചേരിതിരിയുന്നു

വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതാക്കൾ ചേരിതിരിയുന്നു

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ തുറന്നുപറച്ചിൽ കോൺഗ്രസിനുള്ളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വിഷയത്തിൽ അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും പ്രമുഖ നേതാക്കൾ രംഗത്തെത്തിയതോടെ പാർട്ടിയിൽ വാക്പോരിനും കളമൊരുങ്ങി. അടൂർ പ്രകാശ് നൽകിയ പരാതിയിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. പ്രസിഡന്റ് എന്ന നിലയിൽ എല്ലാവരുമായും ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും തന്റെ നിലപാട് എ.ഐ.സി.സിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അടൂർ പ്രകാശിനെ പരോക്ഷമായി പിന്തുണച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും സംസാരിച്ചു.

എന്നാൽ അടൂർ പ്രകാശിന്റെ നിലപാടിനെ തള്ളിക്കൊണ്ടാണ് മന്ത്രി കെ. മുരളീധരൻ സംസാരിച്ചത്. അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയണമെന്നും തന്നോട് കാര്യങ്ങൾ വ്യക്തമാക്കേണ്ട ഘട്ടങ്ങളിലെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിന് വിപരീതമായി അടൂർ പ്രകാശിന് പിന്തുണയുമായി മന്ത്രി എ.പി. അനിൽ കുമാർ രംഗത്തെത്തി. പാർട്ടിയിൽ ആഴത്തിലുള്ള ചർച്ചകളും കൂടിയാലോചനകളും അത്യാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, കാര്യങ്ങളെല്ലാം കേവലം കെ.സി. വേണുഗോപാലിൽ മാത്രം കേന്ദ്രീകരിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. മുൻകാലങ്ങളിലും ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും തന്റെ വ്യക്തിപരമായ നിലപാട് മുന്നണിക്കുള്ളിൽ തന്നെ തുറന്നുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *