India Mirror News

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ്, സോഷ്യൽ മീഡിയയല്ല; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ്, സോഷ്യൽ മീഡിയയല്ല; രമേശ് ചെന്നിത്തല

കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമൂഹിക മാധ്യമങ്ങളല്ലെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക ഹൈക്കമാൻഡ് ആയിരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എം.എൽ.എമാരുടെ പിന്തുണയ്ക്കായി പാർട്ടിയിൽ യാതൊരു വിധത്തിലുള്ള മത്സരവുമില്ലെന്നും മുഖ്യമന്ത്രിയാകാൻ ഫ്ലക്സുകൾ വെക്കുന്നത് ഒരു മാനദണ്ഡമല്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമാണെന്നും മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഡൽഹി സന്ദർശനം മഹാരാഷ്ട്ര കോൺഗ്രസിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ടതാണെന്നും കേരളത്തിലെ നിലവിലെ രാഷ്ട്രീയ ചർച്ചകളുടെ ഭാഗമല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന യോഗം ഇന്ന് സോണിയ ഗാന്ധിയുടെ വസതിയിൽ നടക്കാനിരിക്കുകയാണ്.

അതേസമയം, കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന്റെ ഭാഗമായി എംഎൽഎമാരുടെ അഭിപ്രായം തേടുന്നതിന് എഐസിസി രണ്ട് നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മുതിർന്ന നേതാക്കളെ നിരീക്ഷകരായി അയക്കാൻ തീരുമാനിച്ചത്. നിയമസഭാ കക്ഷി യോഗം നടക്കുന്ന ദിവസം കേരളത്തിലെത്തുന്ന നിരീക്ഷകർ ആരാണെന്ന് എഐസിസി ഉടൻ വാർത്താക്കുറിപ്പിലൂടെ അറിയിക്കും. ജനവികാരം പരിഗണിച്ചും പാർലമെന്ററി പാർട്ടി അംഗങ്ങളുടെ നിലപാടുകൾ വിലയിരുത്തിയും മാത്രമേ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാകൂ എന്നാണ് ഹൈക്കമാൻഡ് നൽകുന്ന സൂചന.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *