India Mirror News

അയോധ്യക്ക് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും സംഭാവന ക്രമക്കേട് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര കമ്മിറ്റി.

അയോധ്യക്ക് പിന്നാലെ ബദരീനാഥ് ക്ഷേത്രത്തിലും സംഭാവന ക്രമക്കേട് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര കമ്മിറ്റി.

ഡെറാഡൂൺ: അയോധ്യ രാമക്ഷേത്ര സംഭാവന വിവാദത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരിനാഥ് ക്ഷേത്രത്തിലും സമാനമായ ക്രമക്കേട് ആരോപണം ഉയരുന്നു. ഭക്തർ നൽകിയ സംഭാവനകളിൽ വൻ അഴിമതി നടന്നതായി ഭൈരവ് സേന എന്ന സംഘടനയാണ് രംഗത്തെത്തി ആരോപിച്ചിരിക്കുന്നത്. വിഷയം കടുത്ത വിവാദമായ പശ്ചാത്തലത്തിൽ, ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ഈ ആരോപണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതിനായി ഒരു പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നും ഇതിനകം തന്നെ വിശദീകരണം തേടിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയാൽ, 1939-ലെ ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ആക്ട് പ്രകാരം കുറ്റക്കാർക്കെതിരെ ശക്തമായ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സാഹചര്യതെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ബന്ധപ്പെട്ട കക്ഷികളിൽ നിന്നുള്ള മൊഴികൾ എന്നിവയെല്ലാം വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സമിതി ح ح റിപ്പോർട്ട് സമർപ്പിക്കുകയെന്ന് ബികെടിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സോഹൻ സിംഗ് രംഗദ് വ്യക്തമാക്കി. അയോധ്യയിലെ ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേടും പണം തട്ടലും നടന്നെന്ന കണ്ടെത്തലുകളെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ബദരിനാഥിലും സമാനമായ പരാതി ഉയരുന്നത്. അയോധ്യ വിഷയത്തിൽ സിബിഐയുടെ നേതൃത്വത്തിലുള്ള ബഹുവിഭാഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്ന ആവശ്യങ്ങൾ ശക്തമായതിനെ തുടർന്ന്, ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ ലക്നൌ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരടങ്ങുന്ന മൂന്നംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *