മദ്യപിക്കാനെത്തുന്നവരുടെ വയസ്സ് ഉറപ്പാക്കാൻ സംശയം തോന്നുന്നവരുടെ ആധാർ കാർഡുകൾ പരിശോധിക്കണമെന്ന് ബാറുകൾക്ക് കശന നിർദേശവുമായി എക്സൈസ് മന്ത്രി എം. ലിജു. പ്രായപരിധി ഉറപ്പാക്കേണ്ടത് ബാർ ലൈസൻസികളുടെ ഉത്തരവാദിത്തമാണെന്നും, നിയമപരമായ പ്രായപരിധിയായ 23 വയസ്സ് കർശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവർ മദ്യപിച്ച് വാഹനമോടിച്ചതിനെ തുടർന്നുണ്ടായ നെടുമ്പാശ്ശേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ. എന്നാൽ, ബാറിലെത്തുന്ന എല്ലാവരുടെയും ഐഡി കാർഡുകൾ പരിശോധിക്കണമെന്നല്ല, മറിച്ച് പ്രായത്തിന്റെ കാര്യത്തിൽ സംശയം തോന്നുന്നവരുടെ രേഖകൾ മാത്രം പരിശോധിക്കാനാണ് താൻ ഉദ്ദേശിച്ചതെന്നും മന്ത്രി സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള തന്റെ നിലപാട് വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബർ മാസത്തിൽ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെയും സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയമായിരിക്കില്ല യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുകയെന്നും പുതിയ നയരൂപീകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് എക്സൈസ് മന്ത്രി കൂട്ടിച്ചേർത്തു.



