India Mirror News

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിശദീകരണം

ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിശദീകരണം

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വാഹനം ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അന്വേഷണവുമായി ജഡ്ജി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി, എന്തിനാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതെന്ന് ചോദിക്കുകയും തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്താൻ നിർദേശിക്കുകയും ചെയ്തു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാനും കോടതി ജഡ്ജിക്ക് നിർദേശം നൽകിയിട്ടുണ്ട്. വാഹനാപകടത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ നേരിട്ട് പോയ സംഭവത്തിൽ അഡീഷണൽ സെഷൻസ് ജഡ്ജ് കോടതിക്ക് വിശദീകരണം നൽകി. ഒരു പിതാവെന്ന നിലയിലാണ് താൻ പോലീസ് സ്റ്റേഷനിൽ എത്തിയതെന്നും, ഔദ്യോഗിക ആവശ്യങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ പോകാനാണ് ജില്ലാ ജഡ്ജിയുടെ അനുമതി വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ നരഹത്യാ വകുപ്പ് നിലനിൽക്കില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ ജഡ്ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്നെ അറിയിക്കാതെയാണ് മകൻ കാറുമായി പുറത്തുപോയതെന്നും അപകടവിവരം അറിഞ്ഞത് പുലർച്ചെ 2.14-നാണെന്നും അദ്ദേഹം പറയുന്നു. മരണത്തിന് കാരണമാകാവുന്ന പ്രവൃത്തിയാണെന്ന അറിവോ കുറ്റകരമായ മാനസികാവസ്ഥയോ തനിക്കുണ്ടായിരുന്നില്ലെന്നും മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും അപകടസമയത്ത് താൻ ഉറക്കത്തിലായിരുന്നുവെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഉടമസ്ഥത മാത്രം കുറ്റത്തിന് അടിസ്ഥാനമാകില്ലെന്നും വീട്ടിലെ പരിശോധന പൂർത്തിയായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഒളിവില്‍ പോകില്ലെന്നും അറസ്റ്റ് അനിവാര്യമല്ലെന്നും വ്യക്തമാക്കി ജഡ്ജി നൽകിയ മുൻകൂർ ജാമ്യപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. വാഹനം ഓടിച്ച പതിനേഴുകാരന്റെ പിതാവായ സെഷൻസ് ജഡ്ജിയെ പോലീസ് കേസിൽ പ്രതിചേർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു, തുടർന്ന് അറസ്റ്റിനുള്ള അനുമതി തേടി പോലീസ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ജഡ്ജി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *